Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 2603 times.
Ithenthu bhagyam yeshu nathanodu

Ithenthu bhagyam yeshu nathanodu chernnu njanitha
Ithra shreshta nathanente mithramay bhavichu ha!

1 orikkalum pirinju poidathorutta snehithan
shariku sal prabodhangal thannu thangidunnavan
thaniku thullyanilla bhuvil annyanithra nallvan;-

2 karuthanam avan karathinal pidichirickkayal
oruthanum pidichu verpirikkuvan kazhinjida
virudhamay varunnathonnum ethume bhayannida;-

3 anadhanalla njanini anugraha'vakashiyai
anadi nirnnaya'prakaram enneyum vilikkayal
vinasha'millenikkini anamayam vasichidam;-

4 nashikume dharadku'methilulla'thokke engkilum
nashikkailla nadhanamavante vakorikalum
vasichidamathil rasichu vishvasichu nishchayam;-

5 pramodamennu bhumayar ganichidunna-thokkeyum
pramada'mennarinju njan'avannadutha ananjathaal
prasadamulla'thenda'vanna thennarinja'marnnidam;-

ഇതെന്തു ഭാഗ്യമേശുനാഥനോടു ചേർന്നു

ഇതെന്തു ഭാഗ്യമേശുനാഥനോടു ചേർന്നു ഞാനിതാ
ഇത്ര ശ്രേഷ്ഠനാഥനെന്റെ മിത്രമായ് ഭവിച്ചു ഹാ!

1 ഒരിക്കലും പിരിഞ്ഞുപോയിടാത്തൊരുറ്റ സ്നേഹിതൻ
ശരിക്കു സൽപ്രബോധനങ്ങൾ തന്നു താങ്ങിടുന്നവൻ
തനിക്കു തുല്യനില്ല ഭൂവിൽ അന്യനിത്ര നല്ലവൻ;-

2 കരുത്താനാമൻ കരത്തിനാൽ പിടിച്ചിരിക്കയാൽ
ഒരുത്തനും പിടിച്ചു വേർപിരിക്കുവാൻ കഴിഞ്ഞിടാ
വിരുദ്ധമായ് വരുന്നതൊന്നുമേതുമേ ഭയന്നിടാ;-

3 അനാഥനല്ല ഞാനിനിയനുഗ്രഹാവകാശിയായ്
അനാദി നിർണ്ണയപ്രകാരമെന്നെയും വിളിക്കയാൽ
വിനാശമില്ലെനിക്കിനിഅനാമയം വസിച്ചിടാം;-

4 നശിക്കുമീ ധരയ്ക്കുമീതിലുള്ള തൊക്കെയെങ്കിലും
നശിക്കയില്ല നാഥനാമവന്റെ വാക്കൊരിക്കലും
വസിച്ചിടാമതിൽ രസിച്ചു വിശ്വസിച്ചു നിശ്ചയം;-

5 പ്രമോദമെന്നു ഭൂമയർ ഗണിച്ചിടുന്നതൊക്കെയും
പ്രമാദമെന്നറിഞ്ഞു ഞാനവന്നടുത്തണഞ്ഞതാൽ
പ്രസാദമുള്ളതെന്ത-വന്നതെന്നറിഞ്ഞമർന്നിടാം;-

More Information on this song

This song was added by:Administrator on 18-09-2020
YouTube Videos for Song:Ithenthu bhagyam yeshu nathanodu