ഈ ലോകത്തിൽ ഞാൻ ജീവിക്കും നാൾകളിൽ
അങ്ങേ വിട്ടകലാത്ത കൃപ നൽകണേ
തളരാതെ മുൻപോട്ട് പോയീടുവാൻ എന്നെ
നിൻ കരത്താൽ താങ്ങീടണേ(2)
ഒന്നുമല്ലാത്തയി ഏഴയെ സ്നേഹിച്ച
ആ സ്നേഹം ഞാനെന്നും പിന്തുടരും(2)
ദാനമെ ആ കൃപ,
ധന്യനാക്കിയ ആ കൃപാ
ചൊരിഞ്ഞല്ലോ നിൻ സ്നേഹം
മെനഞ്ഞല്ലോ നിൻ രൂപമായ് (2)
ആർക്കും വർണ്ണിച്ചീടാൻ ആകാത്ത ദർശനം
നിൻ ജീവമൊഴിയിൽ എന്നിൽ പകർന്നല്ലോ(2)
ആരിലും ഇന്നയോളം കാണാത്ത കനിവ്
കണ്ടല്ലോ ആ ക്രൂശതിൽ(2);- ദാനമെ...