Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 964 times.
Ini ethranale padakil njan

Ini ethra naalippadakil njaan
vinayaam kallolangal thandi
manathaar thanuppaan nada vedathil cheruvaan
dinangal kazhiyanamo

1 enthu  khedam ananjeedilum
swantha jeevane ekiyone
nin dhaya’konden  jeevitha’nawka  nadathuka
santhapa sagarathil;- Ini ethra

2 parapolulla vaishamyangal
maraathennum thudarukayo
maraaye madhura’makkitheerthonam nee-
thanne perukayo en bhaaram;- Ini ethra

3 nithya jeevitha’ayodhanathil
shakthi heenatha thonnidumpol
mukthi than puthanalaym ethuvanay
nin karuthekuka dinavum;- Ini ethra

ഇനിയെത്ര നാളിപ്പടകിൽ ഞാൻ

ഇനിയെത്ര നാളിപ്പടകിൽ ഞാൻ
വിനയാം കല്ലോലങ്ങൾ താണ്ടി
മനതാർ തണുപ്പാൻ നാഥാ-വീടതിൽ ചേരുവാൻ
ദിനങ്ങൾ കഴിയണമോ

1 എന്തു  ഖേദമണെഞ്ഞീടിലും
സ്വന്ത ജീവനെ ഏകിയോനെ
നിൻ ദയകൊണ്ടെൻ  ജീവിതനൗക  നടത്തുക
സന്താപ സാഗരത്തിൽ;- ഇനിയെത്ര

2 പാറപോലുള്ള വൈഷമ്യങ്ങൾ
മാറാതെന്നും തുടരുകയോ
മാറായെ മധുരമാക്കിത്തീർത്തോനാം  നീ
തന്നെ പേറുകയോ എൻഭാരം;- ഇനിയെത്ര

3 നിത്യ ജീവിതായോധനത്തിൽ
ശക്തി ഹീനത തോന്നിടുമ്പോൾ
മുക്തി തൻ പുത്തനാലയം എത്തുവാനായ്
നിൻ കരുത്തേകുക ദിനവും;- ഇനിയെത്ര

More Information on this song

This song was added by:Administrator on 18-09-2020