Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 415 times.
Penukam thakarthennethanikkaay

1 penukam thakarthenne thanikkaay-veendedutha
kristheshu rakshakanivan thaane

ivane… ivane… ivane… ivane
kristheshu rakshakanivan thaane

2 aadiyil parudeesil nathhan vaakku thanna
nariyin santhathi ivan thaane;-

3 yisraayel janathinu prabhuvaay mosha chonna
sathya pravaachakanivan thaane;-

4 yudanmaaranudinam kaanmaan-kaathirunna
daivathin mashihaayum ivan thaane;-

5 kanyakaa suthanaay iddharayil vannudicha
dhanyan immaanuvel ivan thaane;-

6 'neekkukayivane' ennalari-shrathuganam
krooshippaan koduthonum ivan thane;-

7 poyapol varum thaanennaruli vingamichi
sundara manavaalanivan thaane;-

8 vegathil thirichu vannihathil-kaathirikkum
bhaktharecherpponum ivan thaane;-

 

പേനുകം തകർത്തെന്നെത്തനിക്കായ്

1 പേനുകം തകർത്തെന്നെത്തനിക്കായ്-വീണ്ടെടുത്ത
ക്രിസ്തേശു രക്ഷകനിവൻ താനേ

ഇവനേ… ഇവനേ… ഇവനേ… ഇവനേ
ക്രിസ്തേശു രക്ഷകനിവൻ താനേ

2 ആദിയിൽ പറുദീസിൽ നാഥൻ വാക്കു തന്ന
നാരിയിൻ സന്തതി ഇവൻ താനേ;-

3 യിസ്രായേൽ ജനത്തിനു പ്രഭുവായ്-മോശ ചൊന്ന
സത്യപ്രവാചകനിവൻ താനേ;-

4 യുദന്മാരനുദിനം കാണ്മാൻ-കാത്തിരുന്ന
ദൈവത്തിൻ മശിഹായും ഇവൻ താനേ;-

5 കന്യകാസുതനായിദ്ധരയിൽ വന്നുദിച്ച
ധന്യനിമ്മാനുവേൽ ഇവൻ താനേ;-

6 ‘നീക്കുകയിവനെ' എന്നലറി-ശ്രതുഗണം
ക്രൂശിപ്പാൻ കൊടുത്തോനും ഇവൻ തനേ;-

7 പോയപോൽ വരും താനെന്നരുളി വിൺഗമിച്ച
സുന്ദരമണവാളനിവൻ താനേ;-

8 വേഗത്തിൽ തിരിച്ചു വന്നിഹത്തിൽ-കാത്തിരിക്കും
ഭക്തരെച്ചേർപ്പോനും ഇവൻ താനേ;-

More Information on this song

This song was added by:Administrator on 22-09-2020
YouTube Videos for Song:Penukam thakarthennethanikkaay