Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 1193 times.
Yeshu ennulla naamame lokam

yeshu ennulla naamame lokam-
engkun vishesha naamame

nashamundakkum paapa- nasham varuthaan para-
meshan jagathil marthya- vesham dharichu vanna

1 munnam gabriel vin duthan-chonna moksha dayaka namame
kanni mariam kettu kathirunnu vilicha
mannidathengum bhagyam varuthum vallabhva namam;- yeshu

2 aarkkum chollaakunna naamam-engkum aaradhippaanulla namam
peykkum peyin padyakkum bheethi cherkkunna namam
moorkha paapikalkkum vi-moksham nalkunna namam;- yeshu

3 mannar chakkravarthikalum vazhthi vannichedum maha namam
vinnin gethathil namam vedantha saara namam
punnyam perutha namam bhuvil prakasha namam;- yeshu

4 vin mannum cherthedum namam-japam vinnil kodaadunna naamam
nayam nidhi paranil nyaayam neethikrupaikum
unmayam sakshiyaay uyamnu thungkiya namam;- yeshu

5 kal nenchudakkunna naamam - mana kkaadaake vettunna naamam
ennum puthiyathupol eray madhura naamam
thannil pala sarangkal dharichirikkunna namam;- yeshu

യേശു എന്നുള്ള നാമമേ-ലോകം എങ്ങും വിശേഷ നാമമേ

യേശു എന്നുള്ള നാമമേ-
ലോകം എങ്ങും വിശേഷ നാമമേ

നാശമുണ്ടാക്കും പാപ-നാശം വരുത്താൻ പര-
മേശൻ ജഗത്തിൽ മർത്യ-വേഷം ധരിച്ചു വന്ന

1 മുന്നം ഗബ്രിയേൽ വിൺ ദൂതൻ-ചൊന്ന മോക്ഷ ദയക നാമമേ
കന്നിമറിയം കേട്ടു കാത്തിരുന്നു വിളിച്ച
മന്നിടത്തെങ്ങും ഭാഗ്യം വരുത്തും വല്ലഭ നാമം;-  യേശു...

2 ആർക്കും ചൊല്ലാകുന്നനാമം-എങ്ങും ആരാധിപ്പാനുള്ള നാമം
പേയ്ക്കും പേയിൻ പടയ്ക്കും ഭീതി ചേർക്കുന്ന നാമം
മൂർഖപാപികൾക്കും വി-മോക്ഷം നൽകുന്ന നാമം- യേശു...

3 മന്നർ ചക്രവർത്തികളും-വാഴ്ത്തി വന്ദിച്ചീടും മഹാ നാമം
വിണ്ണിൽ ഗീതത്തിൽ നാമം വേദാന്ത സാര നാമം
പുണ്യം പെരുത്ത നാമം ഭൂവിൽ പ്രകാശ നാമം;-  യേശു...

4 വിൺ മണ്ണും ചേർത്തീടും നാമം – ജപം വിണ്ണിൽ കൊണ്ടാടുന്ന നാമം
നന്മ നിധിപരനിൽ ന്യായം നീതി കൃപക്കും 
ഉണ്മയാം സാക്ഷിയായി ഉയർന്നു തൂങ്ങിയ നാമം;-  യേശു...

5 കൽനെഞ്ചുടെയ്ക്കുന്ന നാമം-മന ക്കാടാകെ വെട്ടുന്ന നാമം
എന്നും പുതിയതുപോൽ ഏറെ മധുരനാമം
തന്നിൽ പല സാരങ്ങൾ ധരിച്ചിരിക്കുന്ന നാമം;-  യേശു...

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshu ennulla naamame lokam