Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add to favourites

Add Content...

This song has been viewed 4223 times.
Yeshu rakshithaven swontha

1 yeshu rakshithaven svontha-mayathal
njaanavan santhanam aayithernnathal
enthu-modam ente antharamgathil
paadum njaan santhoshathal

raksha-danamo athethra madhuryam
enne vendatho athethra aashcharyam
karthen svontha-mayittenne therthathal
kerthikkum njaan nandiyal

2 rakshaka ninnishdam niravettuvaan
nekkuka ennishdam muttumen bhavaan
nadathenne ninnathbutha maargathil
paalikenne krupayil;-

3 poril njaan thalarnnu venu-pokayvan
shathru ente mel jayam kondedayvan
yeshuve nin shakthi ennum nalkuke
aathmaval nirakkuke;-

4 svorgge vannu ninne njaan kandedumpol
ente sarvva-khedam annu therumpol
karthane njaan modal chumbichedume
halleluyaa padume;-

യേശു രക്ഷിതാവെൻ സ്വന്തമായതാൽ

1 യേശു രക്ഷിതാവെൻ സ്വന്തമായതാൽ
ഞാനവൻ സന്താനം ആയിതീർന്നതാൽ
എന്തു-മോദം എന്റെ അന്തരംഗത്തിൽ
പാടും ഞാൻ സന്തോഷത്താൽ

രക്ഷ ദാനമോ അതെത്ര മാധുര്യം
എന്നെ വീണ്ടതോ അതെത്ര ആശ്ചര്യം
കർത്തൻ സ്വന്തമായിട്ടെന്നെ തീർത്തതാൽ
കീർത്തിക്കും ഞാൻ നന്ദിയാൽ

2 രക്ഷകാ നിന്നിഷ്ടം നിറവേറ്റുവാൻ
നീക്കുക എന്നിഷ്ടം മുറ്റുമെൻ ഭവാൻ
നടത്തെന്നെ നിന്നത്ഭുത മാർഗ്ഗത്തിൽ
പാലിക്കെന്നെ കൃപയിൽ;-

3 പോരിൽ ഞാൻ തളർന്നു വീണുപോകായ് വാൻ
ശത്രു എന്റെ മേൽ ജയം കൊണ്ടീടായ് വാൻ
യേശുവേ നിൻ ശക്തി എന്നും നൽകുകേ
ആത്മാവാൽ നിറക്കുകേ;-

4 സ്വർഗ്ഗേ വന്നു നിന്നെ ഞാൻ കണ്ടീടുമ്പോൾ
എന്റെ സർവ്വ-ഖേദം അന്നു തീരുമ്പോൾ
കർത്തനെ ഞാൻ മോദാൽ ചുംബിച്ചീടുമെ
ഹല്ലേലുയ്യാ പാടുമേ;-

More Information on this song

This song was added by:Administrator on 27-09-2020