Malayalam Christian Lyrics

This song has been viewed 671 times.
Yeshuve neeyanen sangkethame
യേശുവേ നീയാണെൻ സങ്കേതമേ

യേശുവേ നീയാണെൻ സങ്കേതമേ
യേശുവേ നീയാണെൻ കോട്ടയുമേ
രോഗങ്ങൾ വന്നാലും ശോകങ്ങൾ വന്നാലും
നീ മാത്രമെന്നുടെ ആത്മനാഥൻ(2)

1 പാപിയിൽ പാപിയാമെന്നേയും നേടുവാൻ
പാവനമാം നിൻ രുധിരം ചിന്തി
പൊന്നേശുവേ എന്നാളും നീയല്ലോ
പൊൻ കരത്താലെന്നെ താങ്ങുന്നവൻ(2);- യേശുവേ…

2 ഈ മരുയാത്രയിൽ ക്ലേശങ്ങളേറുമ്പോൾ
തണലായി താങ്ങായെൻ കൂട്ടിരുന്ന്
വേദനയാലെൻ ഉള്ളം തകരുമ്പോൾ
കുളിരായെൻ മനതാരിൽ വന്നീടണേ(2);- യേശുവേ…

3 കുരിരുൾ താഴ്വരയിൽ ഏകനായിടുമ്പോൾ
കൂടെ നടക്കാമെന്നോതിയവൻ (2)
വീണ്ടെടുത്തന്നെ മാറോടണച്ചു
വിശ്വാസയാത്രയിൽ നയിച്ചിടുന്നു(2);- യേശുവേ...

More Information on this song

This song was added by:Administrator on 27-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page