Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 524 times.
Mahathvam en yeshuvinu

1 Mahathvam en yeshuvinu
Sthothrathinum  yogyan ennum
aaradhyanaam en yeshu nathhan
sarva sthuthikalkkum  yogyanennum

aadyanum anthyanum  yeshumathram
unnathanaam en nalla nathhan

2 chathanja oda odikkukilla
pukayunna  thiriye  keduthukilla
vellathil koodi nee kadannidilum
vellam nin meethe  kaviyukilla

vagdatham cheythavan vishvasthanaam
vakku paranjaal  marukayilla

3 thallapettu nee poyennalum
thangunna nathhan nin koodeyunde
marodu cherthenne  thalolikkum
tholileduthenne cherthanaykkum

thalliya kalline moolakkallakkiya
enneshu nathhante karaviruthe

4 yisrayelin parishuddhan
innum ennum ananyanaam
parishuddha devan  veeran avan
ennum karunayulla nathhan

parvatham marum kunnukal nengum
karthan dayayo marukayilla

മഹത്വം എൻ യേശുവിനു

1 മഹത്വം എൻ യേശുവിനു
സ്തോത്രത്തിനും  യോഗ്യനെന്നും 
ആരാധ്യനാം എൻ യേശുനാഥൻ
സർവ സ്തുതികൾക്കും  യോഗ്യനെന്നും

ആദ്യനും അന്ത്യനും  യേശുമാത്രം 
ഉന്നതനാം എൻ നല്ല നാഥൻ 

2 ചതഞ്ഞ ഓട ഒടിക്കുകില്ല
പുകയുന്ന  തിരിയേ  കെടുത്തുകില്ല 
വെള്ളത്തിൽ കൂടി നീ കടന്നിടിലും
വെള്ളം നിൻ മീതെ  കവിയുകില്ല

വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാം
വാക്കു പറഞ്ഞാൽ  മാറുകയില്ല 

3 തള്ളപ്പെട്ടു നീ പോയെന്നാലും 
താങ്ങുന്ന നാഥൻ നിൻ കൂടെയുണ്ട് 
മാറോടു ചേർത്തെന്നെ  താലോലിക്കും 
തോളിലെടുത്തെന്നേ ചേർത്തണയ്ക്കും

തള്ളിയ കല്ലിനെ മൂലക്കല്ലാക്കിയ
എന്നേശു നാഥന്റെ കരവിരുത്

4 യിസ്രായേലിൻ പരിശുദ്ധൻ 
ഇന്നും എന്നും അനന്യനാം
പരിശുദ്ധ ദേവൻ  വീരൻ അവൻ
എന്നും കരുണയുള്ളനാഥൻ 

പർവ്വതം മാറും കുന്നുകൾ നീങ്ങും 
കർത്തൻ ദയയോ മാറുകയില്ല

More Information on this song

This song was added by:Administrator on 19-09-2020
YouTube Videos for Song:Mahathvam en yeshuvinu