Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 246 times.
Ie maruyathrayil kaalidarathenne

1 ie maruyathrayil kaalidarathenne
thangidum karthanunde(2)
aakula nerathen charathananjethi
aashvasippikkunnavan(2)

ente preeyana’navan ente sakhiyaa’navan
enne karuthunna kartha’navan
avan immaanuvel ente koodeyullon 
enne veendedutha en daivamaam

2 paapathin adimayaay jeevicha’yenne than
makanaakki theerthu avan(2)
than jeevanenikkaay kaalvariyileki
svanthamaay theerthuvenne;- ente preeya...

3 kaattolivaayirunnenne than snehathaal
nattolivakki matti(2)
nalkiyillennalum  salphalam ennittum
thallathe nirthiyenne;- ;- ente preeya...

ഈ മരുയാത്രയിൽ കാലിടറാതെന്നെ

1 ഈ മരുയാത്രയിൽ കാലിടറാതെന്നെ
താങ്ങിടുംകർത്തനുണ്ട്(2)
ആകുല നേരത്തെൻ ചാരത്തണഞ്ഞെത്തി
ആശ്വസിപ്പിക്കുന്നവൻ(2)

എന്റെ പ്രീയനാണവൻ എന്റെ സഖിയാണവൻ
എന്നെ കരുതുന്ന കർത്തനവൻ
അവൻ ഇമ്മാനുവേൽ എന്റെ കൂടെയുള്ളോൻ 
എന്നെ വീണ്ടെടുത്ത എൻ  ദൈവമാ

2 പാപത്തിൻ അടിമയായ് ജീവിച്ചയെന്നേ തൻ
മകനാക്കി തീർത്തു അവൻ(2)
തൻ ജീവനെനിക്കായി കാൽവറിയിലേകി
സ്വന്തമായ് തീർത്തുവെന്നെ(2);- എന്റെ പ്രീയ...

3 കാട്ടൊലിവായിരുന്നെന്നെ തൻ സ്നേഹത്താൽ
നാട്ടൊലിവാക്കി മാറ്റി(2)
നൽകിയില്ലെന്നാലും  സൽഫലം എന്നിട്ടും 
തള്ളാതെ നിർത്തിയെന്നെ(2);- എന്റെ പ്രീയ...

More Information on this song

This song was added by:Administrator on 18-09-2020