Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 542 times.
antyattolam arumanathan

antyattolam arumanathan
kripayin maravil
asrayam tetitum njan
dinantorum arumanathan
vacasin tanalil
asrayam kantitum njan

kannuniril munniyalum
kalcakal manniyalum
en jivanayakan
asvasadayakan
tan maril cari nan
mayannitume (antya..)

snehitar marannennalum
ninditanay‌ tirnnennalum
en priya snehitan
marramillattavan
tan karam piticcu nan
natannitume (antya..)

kastannal vannennalum
ksinitanay tirnnennalum
en jivapalakan
ketukutatenne
sasvata bhujamatil
karutitume (antya..)

അന്ത്യത്തോളം അരുമനാഥന്‍

അന്ത്യത്തോളം അരുമനാഥന്‍
കൃപയിന്‍ മറവില്‍
ആശ്രയം തേടീടും ഞാന്‍
ദിനംതോറും അരുമനാഥന്‍
വചസിന്‍ തണലില്‍
ആശ്രയം കണ്ടീടും ഞാന്‍
                 
കണ്ണുനീരില്‍ മുങ്ങിയാലും
കാഴ്ചകള്‍ മങ്ങിയാലും
എന്‍ ജീവനായകന്‍
ആശ്വാസദായകന്‍
തന്‍ മാറില്‍ ചാരി ഞാന്‍
മയങ്ങിടുമേ (അന്ത്യ..)
                 
സ്നേഹിതര്‍ മറന്നെന്നാലും
നിന്ദിതനായ്‌ തീര്‍ന്നെന്നാലും
എന്‍ പ്രിയ സ്നേഹിതന്‍
മാറ്റമില്ലാത്തവന്‍
തന്‍ കരം പിടിച്ചു ഞാന്‍
നടന്നീടുമേ (അന്ത്യ..)
                 
കഷ്ടങ്ങള്‍ വന്നെന്നാലും
ക്ഷീണിതനായ് തീര്‍ന്നെന്നാലും
എന്‍ ജീവപാലകന്‍
കേടുകൂടാതെന്നെ
ശാശ്വത ഭുജമതില്‍
കരുതിടുമേ (അന്ത്യ..)

More Information on this song

This song was added by:Administrator on 19-12-2017