Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 372 times.
Azhalerume loka varidhiyil

azhalerumee loka vaaridhiyil
vishvasa naukayil njaan
krooshithanamen karthavine nokki
yaathra cheyyunnu njaan

1 vishvasa kankalal kaanunnu njaan
shashvatha bhavanamithaa
pinpilullathine marannu kondodunnu
munpilen viruthinaay;-

2 vela vishalavum vipulavume
velakkar churukkavume
anperum preeyanin madhuryameridum
vilikettu njaan varunne;-

3 kalvari snehathin aazhamathil
nimagnanay anthyam vare
krooshathil sakshiyay adaraduvaan natha
amithabalam tharane;-

4 balaheenathayil thikenjnju varum
athyantha shakthiyinaal
balaheenanenne nadathename nee
nannaay nin seva cheyvaan;-

5 mahimasanathil kalankamenye
enneyum niruthiduvan
shakthanam yeshuvil sampornnamay enne
arppanam cheyunnu njaan;-

അഴലേറുമീ ലോക വാരിധിയിൽ

അഴലേറുമീ ലോക വാരിധിയിൽ
വിശ്വാസനൗകയിൽ ഞാൻ
ക്രൂശിതനാമെൻ കർത്താവിനെ നോക്കി
യാത്ര ചെയ്യുന്നു ഞാൻ

1 വിശ്വാസ കൺകളാൽ കാണുന്നു ഞാൻ
ശാശ്വത ഭവനമിതാ
പിൻപിലുള്ളതിനെ മറന്നു കൊണ്ടോടുന്നു
മുൻപിലെൻ വിരുതിനായി;-

2 വേല വിശാലവും വിപുലവുമേ
വേലക്കാർ ചുരുക്കവുമേ
അൻപേറും പ്രീയനിൻ മാധുര്യമേറിടും
വിളികേട്ടു ഞാൻ വരുന്നേ;-

3 കാൽവറി സ്നേഹത്തിൻ ആഴമതിൽ
നിമഗ്നനായ് അന്ത്യം വരെ
ക്രൂശതിൽ സാക്ഷിയായ് അടരാടുവാൻ നാഥാ
അമിതബലം തരണേ;-

4 ബലഹീനതയിൽ തികെഞ്ഞു വരും
അത്യന്ത ശക്തിയിനാൽ
ബലഹീനനെന്നെ നടത്തേണമേ നീ
നന്നായ് നിൻ സേവ ചെയ്വാൻ;-

5 മഹിമാസനത്തിങ്കൽ കളങ്കമെന്യേ
എന്നെയും നിറുത്തിടുവാൻ
ശക്തനാം യേശുവിൽ സമ്പൂർണ്ണമായ് എന്നെ
അർപ്പണം ചെയ്യുന്നു ഞാൻ;-

More Information on this song

This song was added by:Administrator on 15-09-2020
YouTube Videos for Song:Azhalerume loka varidhiyil