എൻ ആശകൾ തരുന്നിതാ
എൻ ഇഷ്ടവും നൽകിടാം
അങ്ങേ ഹിതമെന്നിൽ നിറവേറുവാൻ
സമർപ്പിച്ചീടുന്നേശുവേ
എന്നുള്ളം തിരയുന്ന നാഥാ
എൻ ഗമനവും അറിയുന്നു നീ
പൂർണ്ണമായ് സമ്പൂർണ്ണമായ്
ജീവിതം നൽകുന്നു നിൻ കൈകളിൽ
എൻ നോവുകൾ നീക്കുന്നവൻ
മനസ്സലിവുള്ള നാഥനും നീ
ഏകിടാം ഞാനേകിടാം
നിൻ നാമം എന്നിൽ ഉയരേണമേ
മാനങ്ങൾ ഓർക്കുന്നു ഞാൻ
എത്ര സ്ഥാനങ്ങൾ നൽകിയെന്നിൽ
വേണ്ടിനി ഒന്നും വേണ്ടിനി
നിന്നിഷ്ടം മാത്രം നിവേറണം