1 തേജസ്സിൻ പ്രഭയേറും നാട്ടിലെന്റ
കൂടാരമൊരുക്കുവാൻ പോയ യേശു
മണവാളനോടൊത്തെൻ വാസമോർക്കുമ്പോൾ
മനസ്സിന്റെ വേദനകൾ മറന്നീടുമേ(2)
ഹാല്ലേലുയ്യ പാടി ആർത്തീടുമേ
എന്റെ അല്ലെലാം മറന്നാരാധിക്കും
കുഞ്ഞാടാം കാന്തനാം യേശുവിന്റെ
കൂടെ നടന്നു ഞാൻ പാടീടുമേ
2 സ്വർണ്ണത്തെരു വീഥിയെന്റെ മോദം
സ്വച്ഛമാം ജലത്താലെൻ ദാഹം തീർക്കും
ജീവമന്നായെന്റെ ഭോജനമാം
ജീവവൃക്ഷത്തിൻ ഫലമാനന്ദമാം;- ഹാല്ലേലുയ്യാ
3 കാവലില്ലാ നാട്ടിൽ കുഞ്ഞാടൊത്ത്
കണ്ണുനീർ മാറിയന്നു വാണിടും ഞാൻ
ആരുമറിയാത്തൊരു പേരെനിക്കുണ്ട്
വാടാകീരീടമെന്നെ കാത്തിരിപ്പുണ്ട;- ഹാല്ലേലുയ്യാ
4 രാത്രിയൊ അവിടെ ഞാൻ കാണുകയില്ല
കുഞ്ഞാടാം വിളക്കെന്റെ ശോഭയാണ്
പുത്തനെറുശലേം പട്ടണത്തിൽ
ശുദ്ധരോടൊത്തന്നു ഞാൻ പാർത്തീടുമേ;- ഹാല്ലേലുയ്യാ