എൻ ആശ്രയം എൻ യേശു മാത്രമേ
എന്നാനന്ദം എൻ നാഥൻ മാത്രമേ
നീയില്ലാതെ ഞാനൊന്നുമില്ലേ
എന്നുമെന്നും നീ ആശ്രയമാം
ആരാധന യേശുവേ
ആരാധന നാഥനെ
നീറിടുമ്പോൾ നൽസഖിയായ്
ചാരെവരും യേശുമാത്രം(2)
ബലമില്ലാതെ ഞാൻ കുഴഞ്ഞിടുമ്പോൾ
വചനത്താലെന്നെ സൗഖ്യമാക്കും
രോഗത്താലെ ഞാൻ ക്ഷീണിതനായാലും
അടിപ്പിണരാൽ സൗഖ്യം തരും
ആത്മാവതിൽ ഞാൻ അനുഭവിക്കും
ആശ്വാസവും ആനന്ദവും