Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 329 times.
Yeshu ennashrayamaam kristheshu
യേശു എന്നാശ്രയമാം ക്രിസ്തേശു എന്നാശ്രയമാം

യേശു എന്നാശ്രയമാം ക്രിസ്തേശു എന്നാശ്രയമാം
അവനനുഗ്രഹകരങ്ങൾ നീട്ടിയെന്നെത്തൻ
അരികിലണച്ചിടന്നു

1 ദാഹത്തെപ്പെരുക്കും ജലമല്ലോ-ഇഹ
ലോകം കൊടുക്കും സുഖമെല്ലാം
സ്നേഹത്തിനുറവിടമേശുവത്രേയെൻ
ദാഹത്തെത്തീർക്കും ജീവജലം;- യേശു...

2 വൈരികളെതിരായ് നിരന്നീടിലും-മമ
സ്നേഹിതരെന്നെ മറന്നീടിലും
മറക്കുകില്ലേശു മനസ്സലിവോടെ
മറച്ചിടും സ്നേഹച്ചിറകടിയിൽ;- യേശു...

3 ജഡത്തിലെ ശൂലം മാറാതാം-ദൈവ
ജനത്തിനു ശോധന തീരാതാം
ബലം തരും സഹിക്കാൻ കൃപതരുമതിനാൽ
ബലഹീനതയിൽ പുകഴും ഞാൻ;- യേശു...

4 മന്നിതിലില്ല സ്ഥിരവാസം-നമു
ക്കുന്നത നാടാമവകാശം
വന്നിടുമേശു തന്നിടുമന്നു
മിന്നിടും ദേഹം തന്നുടൽപോൽ;- യേശു...

More Information on this song

This song was added by:Administrator on 27-09-2020