1 നിൻ വിശുദ്ധി ഞാൻ ദർശിച്ചപ്പോൾ
നിൻ സ്നേഹത്തെ ഞാൻ ആരാഞ്ഞപ്പോൾ
സർവ്വവും നിൻ മുൻപിൽ നിഴലായി മാറിടുമ്പോൾ(2)
ആരാധിക്കും ഞാൻ
ആരാധിക്കും നിന്നെ ഞാൻ
നിൻ വിശുദ്ധിയിൽ ആരാധിക്കും(2)
2 നിൻ മഹത്വം ഞാൻ ആരാഞ്ഞപ്പോൾ
നിൻ സൃഷ്ടി ഞാൻ കണ്ടീടുമ്പോൾ
നീ ജ്ഞാനത്തോടെ സർവ്വവും സൃഷ്ടിച്ചു(2);-
3 നിൻ സ്നേഹത്തെ ഞാൻ ആരാഞ്ഞപ്പോൾ
നിൻ ക്രൂശിനെ ഞാൻ കണ്ടീടുമ്പോൾ
നിൻ രക്തത്താൽ നീ എന്നെയും വീണ്ടെടെത്തു(2);-