എന്തു ഞാൻ ചെയ്യേണ്ടു യേശുനാഥാ
നിൻ രക്തത്തിന്റെ ശക്തി എന്നിൽ വെളിപ്പെടുവാൻ(2)
എന്തു ഞാൻ ചൊല്ലേണ്ടു യേശുനാഥാ
നിൻ ആത്മനദി എന്നിൽ നിന്നും പുറപ്പെടുവാൻ(2)
ശുദ്ധനാക്ക യേശുവേ എന്നേയിപ്പോൾ(2)
രക്തത്താൽ എന്നെ ശുദ്ധനാക്ക (2)
രക്തത്താൽ ജയമേ വചനത്താൽ ജയമേ
രക്തത്താലും വചനത്താലും ജയമേ
ഹല്ലേലുയ്യ ജയമേ ഹല്ലേലുയ്യ ജയമേ
ഹല്ലേലുയ്യ ജയം ജയം ജയമേ
എന്തു ഞാൻ നൽകേണ്ടു യേശുനാഥാ
നിൻ അത്യന്തമാം ശക്തി എന്നിൽ വെളിപ്പെടുവാൻ(2)
എന്തു ഞാൻ നൽകേണ്ടു യേശുനാഥാ
നിൻ നിത്യ ജീവമൊഴി കേട്ടു വളർന്നീടുവാൻ (2)
ശക്തനാക്ക യേശുവേ എന്നേയിപ്പോൾ (2)
ആത്മ ശക്തിയാലെ ശക്തനാക്ക (2)