Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 401 times.
Sneha theerathu njaan ethumpol

sneha theerathu njaan ethumpol
priyante ponmukham kandidum
aananda’kkanneer veezthidum padathil njaan
muthidum aaniyetta paadangkal

1 lokam veruthathaam vishuddhanmaarum
jeevan thyajichathaam bhakthanmaarum
munpe poya vishuddhanmaarellaarume
othuchernnidum priyan sannidhau;- sneha...

2 kshayam vaattam maalinyangalillaatha
thejassin shareeram njaan praapikkum
vriddharum baalarellaarum orupol
aarthu’ghoshi’chaanadikkum paadathil;- sneha...

3 svarnnatheruveethhiyil nadakkum njaan
neethisooryashobhayaal njaan vilangum
praanapriyan mahathvam njaan neril kaanumpol
antham vittu halleluyya paadi’sthuthikkum;- sneha...

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

സ്നേഹ തീരത്തു ഞാനെത്തുമ്പോൾ
പ്രിയന്റെ പൊന്മുഖം കണ്ടിടും
ആനന്ദക്കണ്ണീർ വീഴ്ത്തിടും പാദത്തിൽ ഞാൻ
മുത്തിടും ആണിയേറ്റ പാദങ്ങൾ

1 ലോകം വെറുത്തതാം വിശുദ്ധന്മാരും
ജീവൻ ത്യജിച്ചതാം ഭക്തന്മാരും
മുൻപേ പോയ വിശുദ്ധന്മാരെല്ലാരുമേ
ഒത്തുചേർന്നിടും പ്രിയൻ സന്നിധൗ;- സ്നേഹ...

2 ക്ഷയം വാട്ടം മാലിന്യങ്ങളില്ലാത്ത
തേജസ്സിൻ ശരീരം ഞാൻ പ്രാപിക്കും
വൃദ്ധരും ബാലരെല്ലാരും ഒരുപോൽ
ആർത്തുഘോഷിച്ചാനന്ദിക്കും പാദത്തിൽ;- സ്നേഹ...

3 സ്വർണ്ണത്തെരുവീഥിയിൽ നടക്കും ഞാൻ
നീതിസൂര്യശോഭയാൽ ഞാൻ വിളങ്ങും
പ്രാണപ്രിയൻ മഹത്വം ഞാൻ നേരിൽ കാണുമ്പോൾ
അന്തം വിട്ടു ഹല്ലേലൂയ്യാ പാടിസ്തുതിക്കും;- സ്നേഹ...

More Information on this song

This song was added by:Administrator on 24-09-2020