പാരിടമാം പാഴ്മണലിൽ ജീവൻ അറ്റുചേരും മുൻപേ
യേശുവേ നിൻ സാക്ഷി ആകാൻ
എന്റെ ഉള്ളം വാഞ്ചിക്കുന്നെ
1 ഞാൻ പോകും വഴികളിൽ എൻ കൂടെവന്ന പ്രാണപ്രിയാ
കാലിടറും വേളയിൽ കരങ്ങൾ താങ്ങും നല്ലിടയാ
കണ്ണീരു തൂകിടുമ്പോൾ മാറോട് ചേർത്ത നാഥാ
അങ്ങേപോലാരുമില്ലീ ഏഴയെന്നെ സ്നേഹിപ്പാൻ(2);- പാരിടമാം...
2 രോഗത്താൽ എൻ ദേഹെ ക്ലേശങ്ങൾ ഏറിയാലും
ശാപത്തിൻ വാക്ക്കേട്ടു ഉള്ളം കലങ്ങിയാലും (2)
എൻ രോഗ ശാപമെല്ലാം ക്രൂശിൽ വഹിച്ച നാഥാ
എന്തുള്ളൂ യോഗ്യത ഇത്രയെന്നെ പാലിപ്പാൻ(2);- പാരിടമാം...
3 കൂടെ നടന്ന സ്നേഹിതർ ദൂരെ മാറിയാലും
വാക്കുപറഞ്ഞ ഉറ്റവർ വാക്കു മാറ്റിയാലും (2)
അന്ത്യം വരെയെൻ കൂടെ വന്നിടാമെന്നുരച്ച് യേശു
വാഗ്ദത്തം ചെയ്താൽ വാക്ക് മാറാത്ത സ്നേഹിതൻ (2);- പാരിടമാം...
4 ഉടഞ്ഞൊരു മൺപത്രമായ് എന്നെ നൽകിടുന്നൂ
പണിയുകയെന്നെ അപ്പാ നിൻ ഹിതം പോലെ(2)
ഉദരത്തിൽ ഉരിവാകും മുൻപേ എന്നെ കണ്ട നാഥാ
വർണിപ്പാൻ ആവതില്ല അപ്പാ നിൻ സ്നേഹത്തെ(2);- പാരിടമാം...