Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 348 times.
Eeka sathya daivameyulloo

Eeka sathya daivameyulloo bhoovaasikale
eeka sathyadaivameyulloo..
eeka sathyadaivamunde eeka rakshithaavumunde
eeka sathyavedamunde eeka rakshaamaarggamunde

1 kanda kallumarangalum kondu pala roopam theerthu
kondu vachidathirikkum thundamalla sathyadaivam;- eeka...

2 chatha marthyathaakkal daivam ennu niroopikkendaarum
pathu noorilla daivangal sathyadaivam onneyullu;- eeka

3 panjchabhutha nirmmithaave  vanjchanayillaathavanaay
kinjchil neeram kondakhila sanjchayangal srishdicheyatha;- eeka

4 sparshippaanasaadhyanaayi darshippaan’apprathyakshanaay
sarvvaroopikalkkaroopi urvviyil thulyanillaathon;- eeka...

ഏക സത്യദൈവമേയുള്ളൂ ഭൂവാസികളെ

ഏക സത്യദൈവമേയുള്ളൂ ഭൂവാസികളെ
ഏക സത്യദൈവമേയുള്ളൂ..
ഏക സത്യദൈവമുണ്ട് ഏക രക്ഷിതാവുമുണ്ട്
ഏക സത്യവേദമുണ്ട് ഏക രക്ഷാമാർഗ്ഗമുണ്ട്

1 കണ്ട കല്ലുമരങ്ങളും കൊണ്ടു പല രൂപം തീർത്തു
കൊണ്ടുവച്ചിടത്തിരിക്കും തുണ്ടമല്ല സത്യദൈവം;- ഏക...

2 ചത്ത മർത്യാത്മാക്കൾ ദൈവം എന്നു നിരൂപിക്കേണ്ടാരും
പത്തു നൂറില്ല ദൈവങ്ങൾ സത്യദൈവം ഒന്നേയുള്ളു;- ഏക

3 പഞ്ചഭുത നിർമ്മിതാവ് വഞ്ചനയില്ലാത്തവനായ്
കിഞ്ചിൽ നേരം കൊണ്ടഖില സഞ്ചയങ്ങൾ സൃഷ്ടിചെയ്ത;- ഏക

4 സ്പർശിപ്പാനസാധ്യനായി ദർശിപ്പാനപ്രത്യക്ഷനായ്
സർവ്വരൂപികൾക്കരൂപി ഉർവ്വിയിൽ തുല്യനില്ലാത്തോൻ;- ഏക

More Information on this song

This song was added by:Administrator on 16-09-2020
YouTube Videos for Song:Eeka sathya daivameyulloo