Malayalam Christian Lyrics

User Rating

3.66666666666667 average based on 3 reviews.


5 star 2 votes
1 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1974 times.
Ha chinthikkukil paradeshikal

Ha chinthikkukil paradeshikal verum
Anyar namebhuvil nilayillavasamorkkil

 

Prathiganam muzhakki nam padedam bhakthar
Pathaye nokkikkondodedaam-pari
thapamakannu nam vaneedum-suraloke
paraneshuvodukude;-

Prathiyogi namukkethir cheythedum gathi
kettavar pole’namayidum udan
vanningu thrananam cheythidum priyanathan
paraloke kondupokum;-

Pala paadukal pettu nam pokenam-chila
Durghada’medukaLeranam pala-
Ralumupadravam’elkkenam oru naalil
priyanodukude vazhan;-

Iniyonnum namukkihe illallo-namu-
kkullatham vasamithallallo haa
minnum prrashbhithamayoru gopuram vinnil
durathay kandedunnu;-

Ie mayapuri vittupoyedam kshanam
seeyon prayanam thudarnnedam-priya-
nodorumichu vasichedam chirakalam
Subhamerum bhagyanattil;-

ഹാ ചിന്തിക്കുകിൽ പരദേശികൾ വെറും

ഹാ ചിന്തിക്കുകിൽ പരദേശികൾ വെറും
അന്യർ നാമീഭുവിൽ നിലയില്ലാവാസമോർക്കിൽ

1 പ്രതിഗാനം മുഴക്കി നാം പാടീടാം ഭക്തർ
പാതയെ നോക്കിക്കൊണ്ടോടീടാം-പരി
താപമകന്നു നാം വാണീടും-സുരലോകെ
പരനേശുവോടുകൂടെ;-

2 പ്രതിയോഗി നമുക്കെതിർ ചെയ്തീടും ഗതി
കെട്ടവർ പോലെനാമായിടും ഉടൻ
വന്നിങ്ങു ത്രാണനം ചെയ്തിടും പ്രിയനാഥൻ
പരലോകെ കൊണ്ടുപോകും;-

3 പല പാടുകൾ പെട്ടു നാം പോകേണം-ചില
ദുർഘടമേടുകളേറണം പല-
രാലുമുപദ്രവമേൽക്കേണം ഒരു നാളിൽ
പ്രിയനോടുകൂടെ വാഴാൻ;-

4 ഇനിയൊന്നും നമുക്കിഹെ ഇല്ലല്ലൊ-നമു-
ക്കുള്ളതാം വാസമിതല്ലല്ലൊ ഹാ
മിന്നും പ്രശോഭിതമായൊരു ഗോപുരം വിണ്ണിൽ
ദൂരത്തായ് കണ്ടീടുന്നു;-

5 ഈ മായാപുരി വിട്ടുപോയീടാം ക്ഷണം
സീയോൻ പ്രയാണം തുടര്ർന്നീടാം-പ്രിയ-
നോടൊരുമിച്ചു വസിച്ചീടാം ചിരകാലം
ശുഭമേറും ഭാഗ്യനാട്ടിൽ;-

More Information on this song

This song was added by:Administrator on 18-09-2020
YouTube Videos for Song:Ha chinthikkukil paradeshikal