സിംഹത്തിൻ ഗുഹയിൽ തീച്ചൂളയിൻ നടുവിൽ
സാത്താന്റെ തന്ത്രത്തിൻ മുന്നിൽ (2)
കാത്തിടുന്നൊരു ദൈവമുണ്ടെന്നും
വീണ്ടെടുത്ത യേശുവുണ്ടെന്നും (2)
വീരനാം ദൈവമവൻ
രാജാധി രാജൻ അവൻ(2)
ജയാളിയെകാൾ ജയാളിയായ്
എന്നെ നടത്തുന്ന നാഥൻ അവൻ(2)
(സിംഹത്തിൻ ഗുഹയിൽ)
അന്ത്യജയം നമുക്ക്
ജയത്തിൻ ഘോഷം നമുക്ക് (2)
നീതിമാന്റെ കൂടാരത്തിൻ
ഉല്ലാസ ഘോഷം നമുക്ക് (2)
(സിംഹത്തിൻ ഗുഹയിൽ)