Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 308 times.
Ninnishdam poleyen daivame

Ninnishdam poleyen daivame
Enne nadathenam ennume
Kashdatha vannalum ninvazhi
Vittu pokathenne katthidane

1 Mannidathil sangkadangal
Ennullathiil thingki vingkedumpol
Vallbha neeyallatharume
Illenikashvasamay;-

2 Shathru thante kurampukal ethra
shakthiyay eytheedilum
Karthave nin ponnu kaykalil
Cherthenne kakkumello;-

3 mithrarenne kaivittalum
ethra pazhichu dushikkukilum
kristheshuve neyenikkullathal
illoru chanjchalavum;-

4 En priya nee ennu varum
En kannu’neerellam ennu therum
Ninmukam neril njan kandalla-
then kanner thorukilla;-

നിന്നിഷ്ടം പോലെയെൻ ദൈവമേ എന്നെ

നിന്നിഷ്ടം പോലെയെൻ ദൈവമേ
എന്നെ നടത്തണമെന്നുമേ
കഷ്ടത വന്നാലും നിൻവഴി
വിട്ടുപോകാതെന്നെ കാത്തിടണേ

1 മന്നിടത്തിൽ സങ്കടങ്ങൾ
എന്നുള്ളത്തിൽ തിങ്ങിവിങ്ങിടുമ്പോൾ
വല്ലഭാ നീയല്ലാതാരുമേ
ഇല്ലെനിക്കാശ്വാസമായ്;-

2 ശത്രു തന്റെ കൂരമ്പുകൾ എത്രയും ശക്തിയായെയ്തിടിലും 
കർത്താവേ നിൻ പൊന്നുകൈകളിൽ ചേർത്തെന്നെ കാക്കുമല്ലോ;-

3 മിത്രരെന്നെ കൈവിട്ടാലും
എത്ര പഴിച്ചു ദുഷിക്കുകിലും
ക്രിസ്തേശുവേ നീയെനിക്കുള്ളതാൽ
ഇല്ലൊരു ചഞ്ചലവും;-

4 എൻ പ്രിയാ നീ എന്നു വരും
എൻ കണ്ണുനീരെല്ലാമെന്നു തീരും
നിൻമുഖം നേരിൽ ഞാൻ കണ്ടല്ലാ-
തെൻ കണ്ണീർ തോരുകില്ല;-

More Information on this song

This song was added by:Administrator on 21-09-2020