യാക്കോബിൻ വല്ലഭന്റെ ഭുജബലത്താൽ
വിടുതലുണ്ട്, വിടുതലുണ്ട്
ശാലേമിൻ രാജനാം യേശുവിങ്കൽ
വീണ്ടെടുപ്പുള്ളതിനാൽ
1 മരണത്തിൻ പാശങ്ങൾ ചുറ്റിയാലും
പാതാളവേദനകൾ ഞെരുക്കിയാലും
മരണത്തിൻ ഭീകര താഴ്വരയിൽ
ബലമുള്ള ഭുജത്താൽ താങ്ങിടും താൻ;-
2 അനർത്ഥങ്ങൾ അസംഖ്യമായി ഏറിയാലും
പ്രതികൂലത്താൽ മനം നീറിയാലും
അകൃത്യങ്ങൾ ക്ഷമിച്ച എൻ അത്മനാഥൻ
അതിലെല്ലാം ജയം തരും ഭുജബലത്താൽ;-
3 ശത്രുസൈന്യം പാളയമിറങ്ങിയാലും
അന്ധകാര ശക്തികൾ പെരുകിയാലും
ക്രിസ്തുവാം പാറമേൽ ഉറച്ചു നില്പാൻ
ജയത്തിൻകൊടി-വീണ്ടും ഉയർത്തിടാമേ;-