Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 317 times.
Ie marthyamathe amarathvamathe
ഈ മർത്യമത്‌ അമരത്വമത്‌ ധരിച്ചീടുമതിവേഗത്തിൽ

1 ഈ മർത്യമത് അമരത്വമത്
ധരിച്ചീടുമതിവേഗത്തിൽ
കാന്തൻ രൂപം ധരിക്കും നാം വേഗം
പ്രാണപ്രീയനോടൊത്തു നാം വാഴും
നൊടി നേരമതിൽ തീരും ക്ലേശമെല്ലാം;
നിത്യ തേജസ്സിൽ നാം ലയിക്കും(2)

2 ഈ മൺകൂടാരം അഴിയും ഒരു നാൾ
സ്വർഗ്ഗീയ പാർപ്പിടം ധരിക്കും
കർത്തൻ തേജസ്സിൽ വെളിപ്പെടും ദിനത്തിൽ
തേജോരൂപത്തിൻ പ്രതിബിംബമായി
നീങ്ങും മൂടുപടം മുഖം തേജസ്സിനാൽ;
കാന്തൻ രൂപമതായ് മാറിടും(2)

3 ദ്രവത്വം വിതയ്ക്കും അദ്രവത്വം കൊയ്യും
പ്രാകൃതം ആത്മാവിൽ ഉയിർക്കും
സൂര്യ ചന്ദ്രന്മാർ തേജസ്സിൽ ഭേദം
അതുപോലവർ തങ്ങൾ തൻ നിരയിൽ
പ്രതിഫലം വാങ്ങിടും തങ്കത്തെരുവീഥിയിൽ;
കർത്തൻ മാർവ്വിടത്തിൽ ചാരിടും(2)

4 മരണം നീങ്ങിടും ജയം വന്നീടും നാൾ
മുഴങ്ങും ജയ ഘോഷം വാനിൽ
ഹേ! മരണമേ നിൻ ജയമെവിടെ?
നിന്റെ വിഷമുള്ളിൻ ശക്തിയുമെവിടെ?
ദൈവ കുഞ്ഞാടവൻ തകർത്തു ക്രൂശിന്മേൽ;
നിന്റെ വാഴ്ചകളെ നിത്യമായ്(2)

 

More Information on this song

This song was added by:Administrator on 18-09-2020