Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 461 times.
Priya makkalay anugamicheedaam

priya makkalay anugamicheedaam
priyaneshuvodu naam patte ninnidaam
kaalebum yoshuvayum patte ninnappol
mathsarikal marubhoovil pattupoyallo

1 kaalebum yoshuvayum akkareyethi
kanaandesham svanthamakki anubhavichu
yohannaan yeshuvodu chernnirunnappol
dravyagrahi yoodaas pattu poyallo;-

2 daivathodu patte ninna vishuddhanmare
abhishekam cheythavanupayogichu
daivathe vittupoya loka snehikal
marubhoovil pattupoyi narakathilaay;-

3 sathante thalaye thakarthavanam
yeshuvodu patti ninnaal jayam namukke
swargathilullathellam avanullava
yeshuvodu chernnu vegam anubhavikkaam;-

പ്രിയ മക്കളായ് അനുഗമിച്ചീടാം

പ്രിയ മക്കളായ് അനുഗമിച്ചീടാം
പ്രിയനേശുവോടുനാം പറ്റി നിന്നിടാം
കാലേബും യോശുവായും പറ്റി നിന്നപ്പോൾ
മത്സരികൾ മരുഭൂവിൽ പട്ടുപോയല്ലോ

1 കാലേബും യോശുവയും അക്കരെയെത്തി
കനാൻദേശം സ്വന്തമാക്കി അനുഭവിച്ചു
യോഹന്നാൻ യേശുവോടു ചേർന്നിരുന്നപ്പോൾ
ദ്രവ്യാഗ്രഹി യൂദാസ് പട്ടുപോയല്ലോ;-

2 ദൈവത്തോടു പറ്റി നിന്ന വിശുദ്ധന്മാരെ
അഭിഷേകം ചെയ്തവനുപയോഗിച്ചു
ദൈവത്തെ വിട്ടുപോയ ലോക സ്നേഹികൾ
മരുഭൂവിൽ പട്ടുപോയി നരകത്തിലായ്;-

3 സാത്തന്റെ തലയെ തകർത്തവനാം
യേശുവോടു പറ്റി നിന്നാൽ ജയം നമുക്ക്
സ്വർഗ്ഗത്തിലുള്ളതെല്ലാം അവനുള്ളവ
യേശുവോടു ചേർന്നു വേഗം അനുഭവിക്കാം;-

More Information on this song

This song was added by:Administrator on 22-09-2020
YouTube Videos for Song:Priya makkalay anugamicheedaam