എന്നെ വീണ്ടെടുത്ത രക്ഷകനാം യേശുവേ
എന്നെ നീ വഴി നടത്തേണമേ
നിന്റെ പാതയിലൂടെ നടന്നിടാൻ
നിൻ കൃപ നൽകേണമേ
ദുർഘടമായ വഴികളിൽ
എന്നെ നടത്തുവാൻ നീ മാത്രം ശക്തൻ
പാപകുഴിയിൽ ഞാൻ വീണിടാതെ
എന്നെ നീ താങ്ങിടണെ
ശത്രുവിൻ കരത്തിൽ നിന്നും
പാപിയായ എന്നെ വീണ്ടെടുത്തു
നിൻ പുത്രനാക്കി തീർത്തതിനാൽ
നിത്യവും സ്തുതിച്ചീടുമെ
നിർമ്മലമായ നിൻ വചനം
നിത്യതയോളം അനുസരിപ്പാൻ
നിന്നെ മാത്രം അനുഗമിപ്പാൻ
നിൻ കൃപ നൽകേണമേ