എന്നേശു വന്നിടുവാൻ എന്നേ ചേർത്തിടുവാൻ
കാലമിങ്ങടുത്തുവല്ലോ
ആകുലമില്ലാത്ത വീട്ടിൽ ഞാനെത്തുവാൻ
കാലമങ്ങടുത്തുവല്ലോ
ഞാനാശ്രയിച്ചീടും എന്നാത്മനാഥനിൽ
ഞാനാശ്വസിച്ചീടും എൻ ജീവനാഥനിൽ
ഞാൻ ഓർത്തിടും ഞാൻ പാടിടും ഞാൻ ധ്യാനിച്ചീടും
കർത്തൻ ചെയ്ത നന്മകളെല്ലാം
എന്നേ വീഴ്ത്തിടുവാൻ ശത്രു ഒരുങ്ങുമ്പോൾ
പ്രിയനിൽ ആശ്രയിക്കും
ശത്രുവിൻ കൈയ്യിൽ അകപെടാതെ
കർത്തൻ കരത്തിൽ വഹിക്കും
സന്തോക്ഷവീട്ടിൽ ഞാൻ കർത്തനോടൊപ്പം ഞാൻ
നിത്യകാലം വസിക്കും
സന്തോക്ഷത്തോടെ എൻ ജീവനാഥനെ
നിത്യകാലം ആരാധിക്കും