Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 1899 times.
Yahova rapha saukhya (nam aaradhikkam)

1 yahova rapha-saukhyathinte dayakan
saukhyamakkum karangalal-thodum than orukkumo?
thiruninam ozhukidum kurishinte chuvattilay
varuvorkke arulidum viduthal

naam aaradhikkam manassodennum
naam kumpittaaradhikkam
naam vishudhamam thirusannidhiyil
parishudha alangkarathode

vadyaghoshangalodennum van krpakale paadidaam
innum ennum unnathanil mahathvathe varnnichidam

2 yeshuvin namathil irul nengkngi jevitham
dhanyamakkum nanmakal ninnilekum athbhutham
munnil chengkadal polave thinmakal vazhi maridum
papam shapam nengkidum rakthathal;- naam...

3 vasthrathin thongalum vanshakthi pakarnnedum
viralukalal thoduka nee vishvasathodinne
vithumpum nee kaanuka vijayam ninmumpilay
viduthal yeshuvil mathrame;-  naam...

യഹോവാ റാഫാ-സൗഖ്യത്തിന്റെ ദായകൻ

1 യഹോവാ റാഫാ-സൗഖ്യത്തിന്റെ ദായകൻ
സൗഖ്യമാക്കും കരങ്ങളാൽ-തൊടും താൻ ഒരുക്കുമോ?
തിരുനിണം ഒഴുകിടും കുരിശിന്റെ ചുവട്ടിലായ്
വരുവോർക്ക് അരുളിടും വിടുതൽ

നാം ആരാധിക്കാം മനസ്സോടെന്നും
നാം കുമ്പിട്ടാരാധിക്കാം
നാം വിശുദ്ധമാം തിരുസന്നിധിയിൽ
പരിശുദ്ധ അലങ്കാരത്തോടെ

 

വാദ്യഘോഷങ്ങളോടെന്നും വൻ കൃപകളെ പാടിടാം
ഇന്നും എന്നും ഉന്നതനിൽ മഹത്വത്തെ വർണ്ണിച്ചിടാം

2 യേശുവിൻ നാമത്തിൽ ഇരുൾ നീങ്ങി ജീവിതം
ധന്യമാക്കും നന്മകൾ നിന്നിലേകും അത്ഭുതം
മുന്നിൽ ചെങ്കടൽ പോലവെ തിന്മകൾ വഴി മാറിടും
പാപം ശാപം നീങ്ങിടും രക്തത്താൽ;- നാം...

3 വസ്ത്രത്തിൻ തൊങ്ങലും വൻശക്തി പകർന്നീടും
വിരലുകളാൽ തൊടുക നീ വിശ്വാസത്തോടിന്ന്
വിതുമ്പും നീ കാണുക വിജയം നിന്മുമ്പിലായ്
വിടുതൽ യേശുവിൽ മാത്രമേ;-  നാം...

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Yahova rapha saukhya (nam aaradhikkam)