നീയാണെന്നുമെൻ ആശ്രയം എന്റെ ദൈവമേ
എൻ വെളിച്ചവും രക്ഷയും നീയാകയാൽ
ഞാൻ ഒരു നാളും പതറുകില്ല (2)
എൻ അധരങ്ങൾ എപ്പോഴും അങ്ങേ സ്തുതിക്കും
നിൻ അനുഗ്രഹത്താൽ ഞാൻ നിറഞ്ഞിരിക്കും
എൻ ജീവിതേ എന്നും ഞാൻ അങ്ങേ ഉയർത്തും
നിൻ ദയയാൽ ഞാൻ ഒരു നാളും ലജ്ജിക്കയില്ല
എൻ ഉറപ്പുളള പാറയും സങ്കേതവും എന്റെ ദൈവമാകുന്നു
എൻ അടിസ്ഥാനമെന്നും യേശു മാത്രം
ഞാൻ ഒരു നാളും തളരുകില്ല(2);- എൻ അധരങ്ങൾ...
എൻ ലംഘനമെല്ലാം ക്ഷമിച്ചവനേ എൻ പാപം വഹിച്ചവനേ
എന്നെ അത്ഭുതമാക്കി മാറ്റിയോനേ
അങ്ങേ പോലെ ആരുമില്ല(2) ;- എൻ അധരങ്ങൾ...