Malayalam Christian Lyrics

User Rating

2 average based on 1 reviews.


2 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 2466 times.
Karthave nin kriyakal ennum ente
കർത്താവേ നിൻ ക്രിയകൾ എന്നും എന്റെ

കർത്താവേ നിൻ ക്രിയകൾ എന്നും എന്റെ ഓർമ്മയെ
ഇന്നുമെന്നും പാടിസ്തുതിക്കും
രാവിലും പകലിലും സന്ധ്യക്കേതുനേരത്തും
എല്ലാ നാളും വാഴ്ത്തി സ്തുതിക്കും

1 സുര്യ ചന്ദ്രതാരത്തെ ഉണ്മയായ് ചമച്ചോനെ
അങ്ങേ ഞങ്ങൾ വാഴ്ത്തി സ്തുതിക്കും
പാപത്തിൻ അഗാധത്തിൽ നിന്നും വീണ്ടെടുത്തന്നെ
ക്രിസ്തുവാകും പാറമേൽ നിർത്തി;- കർത്താ…

2 കവിഞ്ഞൊഴുകും യോർദ്ദാനും ഭീകരമാം ചെങ്കടലും
തിരുമുൻപിൽ മാറിപ്പോകുമേ
വീണ്ടെടുക്കപ്പെട്ടവർ സ്തോത്രത്തോടെ ആർക്കുമ്പോൾ
വൻമതിലും താണു പോകുമോ;- കർത്താ...

3 ജാതികൾ സ്തുതിക്കട്ടെ രാജ്യങ്ങൾ കുലുങ്ങട്ടെ
പർവ്വതങ്ങൾ മാറിപ്പോകട്ടെ
വില്ലുകൾ ഞാനൊടിക്കും കുന്തങ്ങളും മുറിയ്ക്കും
യാഹാം ദൈവം എൻ സങ്കേതമേ;- കർത്താ..

More Information on this song

This song was added by:Administrator on 19-09-2020