Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 415 times.
Mahimakal vedinju thaanirangi

1 Mahimakal vedinju thaanirangi
vanna snehame
Thirumeni thakarthenne 
veendedutha thyaagame(2)

Kaalvari krushilaayi daiva
kunjaadu yaagamaayi..(2)
Aa snehampol onnumille
Aa thyaagampol ethumillae..(2)

2 Thallapettathaam ie enneyum
maanyanaayi nirtheeduvaan
Nishkalanganaam en pithaavu
en perkaayi nindhithanayi;-

3 Paapiyaakum ezhayeyum
himampol muttum vedippakkuvaan
Oonamillatha kunjaattin thiru-
ninathaalenne kazhukiyalloo;-

4 Thiru hitham nivarthichathaam dassare
Than thiru marvodanacheeduvan
sarvashakthanaam yeshuparan
vaanaviravil vannidarayi;-

മഹിമകൾ വെടിഞ്ഞു താണിറങ്ങി

1 മഹിമകൾ വെടിഞ്ഞു താണിറങ്ങി
വന്ന സ്നേഹമെ
തിരുമേനി തകർത്തെന്നെ
വീണ്ടെടുത്ത ത്യാഗമേ(2)

കാൽവറി ക്രൂശിലായി ദൈവ
കുഞ്ഞാടു യാഗമായി(2)
ആ സ്നേഹം പോൽ ഒന്നുമില്ലേ
ആ ത്യാഗം പോൽ ഏതുമില്ലേ(2)

2 തള്ളപ്പെട്ടതാം ഈ എന്നെയും
മാന്യനായി നിർത്തിടുവാൻ
നിഷ്കളങ്കനാം എൻ പിതാവു
എൻ പേർക്കായി നിന്ദിതനായി;-

3 പാപിയാകും ഏഴയെയും
ഹിമംപോൽ മുറ്റും വെടിപ്പാക്കുവാൻ
ഊനമില്ലാത്ത കുഞ്ഞാട്ടിൻ തിരു-
നിണത്താലെന്നെ കഴുകിയല്ലോ;-

4 തിരുഹിതം നിവൃത്തിച്ചതാം ദാസ്സരെ
തൻ തിരു മാർവ്വോടണച്ചീടുവാൻ
സർവ്വശക്തനാം യേശുപരൻ
വാനവിരവിൽ വന്നിടാറായി;-

More Information on this song

This song was added by:Administrator on 20-09-2020
YouTube Videos for Song:Mahimakal vedinju thaanirangi