Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 1024 times.
Kanivin karangal neettename

Kanivin karangal neettename
alivay nee ennil nirayename (2)
akatarile ente akrthyangalellam
akattename enne kazhukename (2) (kanivin..)
                        
irul niranjidunna tazhvarayil vann
irulake neekkunna nallidaya (2)
manam nonthu kezhumpol
hridayam takarumpol
manassalivin natha sukhamekane (2) (kanivin..)
                        
bharangal erunna ee maruyathrayil
bharam vahikkunna sarvveshvara (2)
aazhiyin alakalal
thoni ulayumpol
akhilanda natha arikil varu (2) (kanivin..)
                        
rogangalal deham talarnnidum velayil
roga saukhyam nalkum sneharupa (2)
vairikal erumpol
vazhikal adayumpol
viduthalin daivame tunayekane (2) (kanivin..)

 

കനിവിന്‍ കരങ്ങള്‍ നീട്ടേണമേ

കനിവിന്‍ കരങ്ങള്‍ നീട്ടേണമേ
അലിവായ് നീ എന്നില്‍ നിറയേണമേ (2)
അകതാരിലെ എന്‍റെ അകൃത്യങ്ങളെല്ലാം
അകറ്റേണമേ എന്നെ കഴുകേണമേ (2) (കനിവിന്‍..)
                        
ഇരുള്‍ നിറഞ്ഞീടുന്ന താഴ്വരയില്‍ വന്ന്
ഇരുളാകെ നീക്കുന്ന നല്ലിടയാ (2)
മനം നൊന്തു കേഴുമ്പോള്‍
ഹൃദയം തകരുമ്പോള്‍
മനസ്സലിവിന്‍ നാഥാ സുഖമേകണേ (2) (കനിവിന്‍..)
                        
ഭാരങ്ങള്‍ ഏറുന്ന ഈ മരുയാത്രയില്‍
ഭാരം വഹിക്കുന്ന സര്‍വ്വേശ്വരാ (2)
ആഴിയിന്‍ അലകളാല്‍
തോണി ഉലയുമ്പോള്‍
അഖിലാണ്ഡ നാഥാ അരികില്‍ വരൂ (2) (കനിവിന്‍..)
                        
രോഗങ്ങളാല്‍ ദേഹം തളര്‍ന്നിടും വേളയില്‍
രോഗ സൗഖ്യം നല്‍കും സ്നേഹരൂപാ (2)
വൈരികള്‍ ഏറുമ്പോള്‍
വഴികള്‍ അടയുമ്പോള്‍
വിടുതലിന്‍ ദൈവമേ തുണയേകണേ (2) (കനിവിന്‍..)

 

More Information on this song

This song was added by:Administrator on 22-01-2019