1 ജയം ജയം മുഴക്കി നാം ക്രിസ്തുനാഥൻ മൂലമായ്
ജയം തരുന്ന ദൈവത്തിനു സ്തോത്രമെന്നും പാടുവിൻ
സ്തോത്രമെന്നും പാടുവിൻ-ജയം ജയം മുഴക്കി നാം
2 ജയിച്ച നാഥനല്ലയോ നമുക്കു മുന്നിലുള്ളത്
ഒരിക്കലും പരാജയം ഭവിക്കയില്ല നിർണ്ണയം
ഭവിക്കയില്ല നിർണ്ണയം-ജയം ജയം മുഴക്കി നാം
3 ക്രൂശിൽ മൃത്യു ഏറ്റതാം ക്രൂര ശത്രു തോറ്റതാം
യേശുവിൻ സുവാർത്ത നാം ദേശമെങ്ങും ഘോഷിക്കാം
ദേശമെങ്ങും ഘോഷിക്കും-ജയം ജയം മുഴക്കി നാം
4 എത്ര വൻ പ്രവർത്തനം ശ്രതു ചെയ്തിരിക്കിലും
അത്രയും തകർത്തിടാം നമുക്കു ക്രിസ്തുമൂലമായ്
നമുക്കു ക്രിസ്തുമൂലമായ്-ജയം ജയം മുഴക്കി നാം
പദം പദം ഉറച്ച നാം…: എന്ന രീതി