സ്തോത്രം സ്തോത്രം സ്തോത്ര സംഗീതങ്ങളാൽ
കർത്തനെ സ്തുതിച്ചിടും ഞാൻ
1 പാപത്തിൻ കുഴിയിൽ ശാപത്തിൻ വഴിയിൽ
പാരം വലഞ്ഞയെന്നെ
തേടിവന്നു ജീവൻ തന്നു
നേടിയെടുത്തിടയൻ;-
2 ലംഘനം ക്ഷമിച്ചും പാപങ്ങൾ മറച്ചും
ലഭിച്ചെനിക്കായതിനാൽ
ഭാഗ്യവാനായി പാർത്തിടുന്നു
ഭാവി പ്രത്യാശയോടെ;-
3 നൻമകൾ നല്കി നൽവഴീലെന്നെ
നന്നായ് നടത്തുന്നവൻ
നന്ദിയോടെൻ നാൾകളെല്ലാം
നാഥനായ് ജീവിക്കും ഞാൻ;-