Malayalam Christian Lyrics

This song has been viewed 2549 times.
Kalvari yatrayil angolam

Kalvari yatrayil angolam ingolam
pinthudarnnu sudane nee kalvariyolam
pidayunnu nenchakam nirayunnu nomparam
thudaykkunnu nin sukham
divyadrishtiyal.. divyadrishtiyal.. (kalvari..)
                        
ullam kaiyyilirumpani taranjappolisho
uchathil karanjavan ammaye nokki
uli pali kai murinja balyakalam orthu poyi
amma athorttu poy‌ novode orttu poy‌ (kalvari..)
                        
vedana kontu nee kurishin chuvattilay‌
verbadin chulayil nee neeridumpol
veroru makane ninakkay‌i veroru makamakanayi
nokkenam ammaye ponn pole nee (kalvari..)

 

കാല്‍വരി യാത്രയില്‍ അങ്ങോളം

കാല്‍വരി യാത്രയില്‍ അങ്ങോളം ഇങ്ങോളം
പിന്തുടര്‍ന്നു സുതനേ നീ കാല്‍വരിയോളം
പിടയുന്നു നെഞ്ചകം നിറയുന്നു നൊമ്പരം
തുടയ്ക്കുന്നു നിന്‍ സുഖം
ദിവ്യദൃഷ്ടിയാല്‍.. ദിവ്യദൃഷ്ടിയാല്‍.. (കാല്‍വരി..)
                        
ഉള്ളം കൈയ്യിലിരുമ്പാണി തറഞ്ഞപ്പോളീശോ
ഉച്ചത്തില്‍ കരഞ്ഞവനമ്മയെ നോക്കി
ഉളി പാളി കൈ മുറിഞ്ഞ ബാല്യകാലം ഓര്‍ത്തു പോയി
അമ്മ അതോര്‍ത്തു പോയ്‌ നോവോടെ ഓര്‍ത്തു പോയ്‌ (കാല്‍വരി..)
                        
വേദന കൊണ്ടു നീ കുരിശിന്‍ ചുവട്ടിലായ്‌
വേര്‍പാടിന്‍ ചൂളയില്‍ നീ നീറിടുമ്പോള്‍
വേറൊരു മകനെ നിനക്കായ്‌ വേറൊരു മകാമകനായ്
നോക്കേണമമ്മയെ പൊന്ന് പോലെ നീ (കാല്‍വരി..)
    

 

More Information on this song

This song was added by:Administrator on 13-03-2019

Add to favourites
User Rating

4 average based on 1 reviews.


4 star 1 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page