Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 1162 times.
arikil varene yesunatha

arikil varene yesunatha
abhayam tarane nayaka (2)
en marggame en jivane (2)
ella navum pukazttunna
snehasarame.. daivame.. (arikil..)

tetitteti vannavan krpakal choriyuvan
care ninnavan ake meadamay‌
teti vannavan krpakal ceariyuvan
care ninnavan enre nathan
manassil nirayum daivame.. enneyariyum daivame..
nayaka ni varu.. ekitam purnnamay‌ (arikil ..)

patippati valttuvan varannal netuvan
teti vannivar sneharupane
pati valttuvan varannal netuvan
teti vannivar sneharupa
reagannal akhilavum maruvan ennil varane karunayay
daivame ni varu.. ekitam enneyum.. (arikil ..)

അരികില്‍ വരേണേ യേശുനാഥാ

അരികില്‍ വരേണേ യേശുനാഥാ
അഭയം തരണേ നായകാ (2)
എന്‍ മാര്‍ഗ്ഗമേ എന്‍ ജീവനേ (2)
എല്ലാ നാവും പുകഴ്ത്തുന്ന
സ്നേഹസാരമേ.. ദൈവമേ.. (അരികില്‍..)
                            
തേടിത്തേടി വന്നവന്‍ കൃപകള്‍ ചൊരിയുവാന്‍
ചാരെ നിന്നവന്‍ ആകെ മോദമായ്‌
തേടി വന്നവന്‍ കൃപകള്‍ ചൊരിയുവാന്‍
ചാരെ നിന്നവന്‍ എന്‍റെ നാഥന്‍
മനസ്സില്‍ നിറയും ദൈവമേ.. എന്നെയറിയും ദൈവമേ..
നായകാ നീ വരൂ.. ഏകിടാം പൂര്‍ണ്ണമായ്‌ (അരികില്‍ ..)
                            
പാടിപ്പാടി വാഴ്ത്തുവാന്‍ വരങ്ങള്‍ നേടുവാന്‍
തേടി വന്നിവര്‍ സ്നേഹരൂപനെ
പാടി വാഴ്ത്തുവാന്‍ വരങ്ങള്‍ നേടുവാന്‍
തേടി വന്നിവര്‍ സ്നേഹരൂപാ
രോഗങ്ങള്‍ അഖിലവും മാറുവാന്‍ എന്നില്‍ വരണേ കരുണയായ്
ദൈവമേ നീ വരൂ.. ഏകിടാം എന്നെയും.. (അരികില്‍ ..)

 

More Information on this song

This song was added by:Administrator on 04-01-2018