Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 821 times.
Daivathin krupaye chinthikkam

daivathin krupaye chinthikam
divyajeevan nalkiyathorkam

1 ekasuthane vishwasicheedunor-
kevarkum jeevan nalkuvanavane
eki lokathe snehicha kripaye
pukazhthi nammuku stuthikam - 

2 nyaayavidhiyin vaalinu keezhil
nyaayamayakapettakularaakum
nammude shikshakhilam puthranmel
chummathiya kripayorkam -

3 daivame daivame eevidhamene
kaivittadendenalari karayuvan
jeevante naadanidayayathende-
narinju nammuku stuthikam - 

4 kurishil than jeevan vedinjuvenaalum
maranathevenuthaanuyirthu moonam naal
praananu puthukam prapichu namukum
pranamichu munil veezham -

5 nammukayittinum malkizadekin
kramathil pradhana purohithanaayi
swargavishudha sthalathethi vazhunna-
vane namuku stuthikam

6 veendum varunna raajadhiraajan
kandidum vegam vaanil namavane
swanthajanathe cherthidumudane
hallelujah geetham thudaram -

ദൈവത്തിൻ കൃപയെ ചിന്തിക്കാം ദിവ്യജീവൻ നൽകിയ

ദൈവത്തിൻ കൃപയെ ചിന്തിക്കാം
ദിവ്യജീവൻ നൽകിയതോർക്കാം

1 ഏകസുതനിൽ വിശ്വസിച്ചിടുന്നോർ-
ക്കേവർക്കും ജീവൻ നൽകുവാനവനെ
ഏകി ലോകത്തെ സ്നേഹിച്ച കൃപയെ
പുകഴ്ത്തി നമുക്കു സ്തുതിക്കാം;-

2 ന്യായവിധിയിൻ വാളിന്നു കീഴിൽ
ന്യായമായകപ്പെട്ടാകുലരാകും
നമ്മുടെ ശിക്ഷയഖിലം പുത്രന്മേൽ
ചുമത്തിയ കൃപയോർക്കാം;-

3 ദൈവമേ ദൈവമേ ഈവിധമെന്നെ
കൈവിട്ടതെന്തെന്നലറിക്കരയുവാൻ
ജീവന്റെ നാഥന്നിടയായതെന്തെ
ന്നറിഞ്ഞു നമുക്കു സ്തുതിക്കാം;-

4 കുരിശിൽ തൻ ജീവൻ വെടിഞ്ഞുവെന്നാലും
മരണത്തെവെന്നുതാനുയിർത്തു മൂന്നാം നാൾ
പ്രാണനു പുതുക്കം പ്രാപിച്ചു നമുക്കും
പ്രണമിച്ചു മുന്നിൽ വീഴാം;-

5 നമുക്കായിട്ടിന്നും മൽക്കീസെദേക്കിൻ
ക്രമത്തിൽ പ്രധാന പുരോഹിതനായി
സ്വർഗ്ഗവിശുദ്ധസ്ഥലത്തെത്തി വാഴു-
ന്നവനെ നമുക്കു സ്തുതിക്കാം;-

6 വീണ്ടും വരുന്നു രാജാധിരാജൻ
കണ്ടീടും വേഗം വാനിൽ നാമവനെ
സ്വന്തജനത്തെ ചേർത്തിടുമുടനെ
ഹല്ലേലുയ്യാ ഗീതം തുടരാം;-

More Information on this song

This song was added by:Administrator on 16-09-2020