Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 438 times.
Bhayapedathe bharangalale

bhayappedathe bharangalale
kalangathe thalarathe

1 aazhangale nee kadanneedumpol
alakal ninmel aanjadikkumpol
vazhiyil vairikal perukeedumpol
pozhiyum than krupa maatamillaathe;-

2 thaayinn udarathil uruvaakum munne 
peyinnulakathil nee varum munne 
anpodomanapper cholli ninne 
svanthamaay’avanadari’chille;-

3 kazhinjathonnum nee ninaykkenda 
varunna thennn’orthirikkendaa 
varatteyenthum chanjchalam vendaa 
bhavikkumellaam than hithampole;-

4 orikkalum kaivediyukayillaa
narakkuvolam thaan chumanneedum 
marichu man marayum vare ninne 
nadathidum jayathodavan ennum;-

5 mannin maayayil nee mayangaathe 
ennum charuka than thirumaarvvil 
kannin’manipol kaathidum ninne 
vinnin mahimayil cherthidum pinne;-

ഭയപ്പെടാതെ ഭാരങ്ങളാലെ

ഭയപ്പെടാതെ ഭാരങ്ങളാലെ 
കലങ്ങാതെ തളരാതെ

1 ആഴങ്ങളെ നീ കടന്നീടുമ്പോൾ 
അലകൾ നിന്മേൽ ആഞ്ഞടിക്കുമ്പോൾ
വഴിയിൽ വൈരികൾ പെരുകീടുമ്പോൾ 
പൊഴിയും തൻ കൃപ മാറ്റമില്ലാതെ;-

2 തായിന്നുദരത്തിലുരുവാകും മുന്നേ 
പേയിന്നുലകത്തിൽ നീ വരും മുന്നേ 
അൻപൊടോമനപ്പേർ ചൊല്ലിനിന്നെ 
സ്വന്തമായവനാദരിച്ചില്ലേ;-

3 കഴിഞ്ഞതൊന്നും നീ നിനയ്ക്കേണ്ടാ 
വരുന്നതെന്തെന്നോർത്തിരിക്കേണ്ടാ 
വരട്ടെയെന്തും ചഞ്ചലം വേണ്ടാ 
ഭവിക്കുമെല്ലാം തൻ ഹിതംപോലെ;-

4 ഒരിക്കലും കൈവെടിയുകയില്ലാ
നരക്കുവോളം താൻ ചുമന്നീടും 
മരിച്ചു മൺ മറയും വരെ നിന്നെ 
നടത്തിടും ജയത്തോടവനെന്നും;-

5 മണ്ണിൻ മായയിൽ നീ മയങ്ങാതെ 
എന്നും ചാരുകതൻ തിരുമാർവ്വിൽ 
കണ്ണിൻമണിപോൽ കാത്തിടും നിന്നെ 
വിണ്ണിൻ മഹിമയിൽ ചേർത്തിടും പിന്നെ;-

More Information on this song

This song was added by:Administrator on 15-09-2020