കർത്താവിൽ സന്തോഷിക്കും എപ്പോഴും സന്തോഷിക്കും
എന്തുമെൻ ജീവിതപാതയിൽ വന്നാലും എപ്പോഴും സന്തോഷിക്കും
1 മാനസഖേദങ്ങൾ മാറിടും മാനുവേൽ തന്മാറിൽ ചാരും നേരം
മാറാതെ നിത്യവും കൂടെ വരും മിത്രമെന്നേശു മാത്രം;-
2 എന്നാളും ഞാനവൻ സ്വന്തമാം എന്തൊരു സൗഭാഗ്യബന്ധമാം
മൃത്യുവോ ജീവനോ സാദ്ധ്യമല്ല ഈ ബന്ധം വേർപിരിപ്പാൻ;-
3 സ്നേഹക്കൊടിയെന്റെ മീതെയും ശാശ്വതഭുജങ്ങൾ കീഴെയും
സ്വർഗ്ഗീയ ദൂതഗണങ്ങൾ ചുറ്റും സന്തതം ഉണ്ടെനിക്ക്;-
4 കണ്ണുനീരിൻ നാളുകൾ തീർന്നിടും കർത്താവിൻ വീട്ടിൽ ഞാൻ ചേർന്നിടും
കാലങ്ങളെണ്ണി ഞാനോരോ ദിനം കാത്തിടുന്നെന്റെ മനം;-