Maaratha Daivame, neeyennum aashrayam
Malayalam
മാറാത്ത ദൈവമേ, നീയെന്നും ആശ്രയം
Song Information
Presentമാറാത്ത ദൈവമേ, നീയെന്നും ആശ്രയം,
മാറാത്ത സ്നേഹമായ് നയിക്കുകെന്നെ;(2)
എൻ നൊമ്പരം അറിയുന്ന താതാ
നിൻ കരമെന്നുമെൻ കാവലേ(2)
കുറവുകളെ നിറവുകളാക്കും നാഥാ
പാഴായതെല്ലാം പുതുതാക്കും നീ;
ഒരു വാക്കുമതി കടൽ ശാന്തമാകാൻ,
ഒരു സ്പർശം മതി കണ്ണുനീർ ഒപ്പാൻ
നാളെയെക്കുറിച്ച് തെല്ലും ഭയമൊന്നുമില്ലെനിക്ക്,(2)
എൻ ഭാവിയെല്ലാം നിൻ കരങ്ങളിലല്ലോ;
കണ്ണ് കാണാ വഴികളിലൂടെയും,
നിൻ കരങ്ങൾ എന്നെ നടത്തുമല്ലോ.
കുറവുകളെ നിറവുകളാക്കും നാഥാ
പാഴായതെല്ലാം പുതുതാക്കും നീ;
ഒരു വാക്കുമതി കടൽ ശാന്തമാകാൻ,
ഒരു സ്പർശം മതി കണ്ണുനീർ ഒപ്പാൻ
ലോകം മാറിയാലും മാറാത്ത വിശ്വസ്ഥനല്ലോ
കാലങ്ങൾ മാറിയാലും നീ മാറുകില്ല;
ഒരു വാതിൽ അടഞ്ഞാലും നിൻ കൃപയാൽ,
പുതുവഴികൾ എൻ മുന്നിൽ തുറന്നീടുന്നു
മാറാത്ത ദൈവമേ, നീയെന്നും ആശ്രയം,
മാറാത്ത സ്നേഹമായ് നയിക്കുകെന്നെ;
എൻ നൊമ്പരം അറിയുന്ന താതാ
നിൻ കരമെന്നുമെൻ കാവലേ
കുറവുകളെ നിറവുകളാക്കും നാഥാ
പാഴായതെല്ലാം പുതുതാക്കും നീ;
ഒരു വാക്കുമതി കടൽ ശാന്തമാകാൻ,
ഒരു സ്പർശം മതി കണ്ണുനീർ ഒപ്പാൻ
English Version
Maaratha Daivame, neeyennum aashrayam,
Maaratha snehamaay nayikkukenne; (2)
En nombaram ariyunna thaathaa,
Nin karamennumen kaavale (2)
Kuravukale niravukalaakkum naathaa,
Paazhaayath ellaam puthuthaakkum nee;
Oru vaakku mathi kadal shaanthamaakaan,
Oru sparsham mathi kannuneer oppaan.
Naaleyekkurichu thellum bhayamonnumill enikku, (2)
En bhaavi ellaam nin karangalilallo;
Kann kaanaa vazhikaliloodeyum,
Nin karangal enne nadathumallo.
Kuravukale niravukalaakkum naathaa,
Paazhaayath ellaam puthuthaakkum nee;
Oru vaakku mathi kadal shaanthamaakaan,
Oru sparsham mathi kannuneer oppaan.
Lokam maariyaalum maaraatha vishwasthanallo,
Kaalangal maariyaalum nee maarukilla;
Oru vaathil adanjaalum nin krupayaal,
Puthu vazhikal en munnil thuranneedunnu.
Maaratha Daivame, neeyennum aashrayam,
Maaratha snehamaay nayikkukenne;
En nombaram ariyunna thaathaa,
Nin karamennumen kaavale.
Kuravukale niravukalaakkum naathaa,
Paazhaayath ellaam puthuthaakkum nee;
Oru vaakku mathi kadal shaanthamaakaan,
Oru sparsham mathi kannuneer oppaan.
More Information
Lyrics : Suby Philip