Sarva manushare paranu paadi

Malayalam

സർവ്വ മാനുഷരേ പരനു-പാടി

Song Information

Present

സർവ്വ മാനുഷരേ പരനു-പാടി

സന്തോഷത്തോടു വന്ദിച്ചിടുവിൻ



1 സേവിപ്പിൻ ആനന്ദിച്ചവനെ-ഗീതം

ചേലൊടു പാടിത്തൻ മുൻ വരുവിൻ

സർവ്വ ലോകനാഥൻ യഹോവ-ഇതു

ചന്തമോടാർത്തു വന്ദിച്ചിടുവിൻ;-



2 നമ്മെ നിർമ്മിച്ചവൻ യഹോവ-തന്നെ

നാമവനാടും ജനങ്ങളുമാം

തന്മഹത്വത്തെ പാടി നിങ്ങൾ ഇന്നു

തൻ ഗൃഹവാതിൽക്കകത്തുവരീൻ;-



3 നാമകീർത്തനം പാടിടുവിൻ-നിങ്ങൾ

നന്ദിയോടുൾ പ്രവേശിച്ചിടുവിൻ

നാഥനായ ത്രിയേക ദൈവം എത്ര

നല്ലവനെന്നു ചിന്തിച്ചിടുവിൻ;-



4 എത്ര കാരുണ്യശാലി പരൻ-സത്യം

എന്നും തനിക്കുള്ളതെന്നറിവിൻ

ക്രിസ്തനും താതാത്മാക്കൾക്കുമേ-നിത്യം

കീർത്തിയുണ്ടാക ഹല്ലേലുയ്യാമേൻ;-


Rate This Song

Current Rating

5

Based on user ratings

Share this song:
Back to Search