Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 442 times.
Yahova thanne yuddham cheythua
യഹോവ തന്നെ യുദ്‌ധം ചെയ്‌തു

1 യഹോവ തന്നെ യുദ്‌ധം ചെയ്‌തു
യഹോവ തന്നെ ജയം തന്നു
ശത്രുവിനെ കീഴടക്കി
തൻ നാമം മാത്രം ഉയർത്തിടാം(2)

ഭയപ്പെടേണ്ടാ ഉറച്ചുനിൽപ്പിൻ
യഹോവവൻകാരൃങ്ങൾചെയ്തിടും
ദൈവത്തിൻവടി  നിൻ കൈയ്യിൽ ഉണ്ടോ
നീട്ടുക ധൈര്രമായ് വിശ്വാസത്താൽ(2)

2 ചെങ്കടൽ രണ്ടായി പിളർന്നുപോയ്
യെരിഹൊ മതിലൂകൾ തകർന്നുപോയ്
ഇരുബ്ബുരഥങ്ങൾ നിഷ്ഫലമായ്
തൻനാമം മാത്രം ഉയർത്തീടാം(2);- ഭയപ്പെടേണ്ടാ...

3 യോർദാൻ ചിറപോൽ പൊങ്ങിപ്പോയ്
വെള്ളത്തിൻ ഒഴുക്ക് നിന്നുപോയ്
ഉണങ്ങിയനിലം നീ കാണുന്നില്ലേ
തൻ നാമം മാത്രം ഉയർത്തിടാം(2);- ഭയപ്പെടേണ്ടാ...

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Yahova thanne yuddham cheythua