1 എൻ പ്രിയന്റെ വരവേറ്റം അടുത്തു പോയി
സമീപമായി ഏറ്റം ആസന്നമായി
ഒരുങ്ങീടാം പ്രീയ സോദരരേ
ധരിച്ചീടാം ദൈവവിശുദ്ധിയേ
ഹാല്ലേലൂയ്യാ എന്നും പാടീടുവാൻ
ആനന്ദത്താൽ എന്നും ആരാധിക്കാം
2 ദു:ഖദുരിതങ്ങളാലേറ്റം മടുത്തീടുമ്പോൾ
ഭാരങ്ങളാൽ മനം തകർന്നീടുമ്പോൾ
സന്തോഷിപ്പീൻ എന്നും ആനന്ദിപ്പീൻ
കാഹളധ്വനി വേഗം മുഴങ്ങീടാറായി
3 സമയമിതേറ്റം അടുത്തുപോയി
മണവാളൻ വാതില്ക്കൽ വന്നീടാറായി
വിളക്കിലെണ്ണ തെളിയിച്ചീടാം
കാന്തൻ വരവിൽ നാം ജയിച്ചീടുവാൻ1 en priyante varavetam aduthu poyi
sameepamayi eetam aasannamayi
orungeedam preeya sodarare
dharichedam daiva vishudhiye