1 വാഴ്ത്തുക എൻ മനമേ
നന്ദിയോടെ യഹോവയെ
തൻ നന്മകൾ ഓർത്തു
ആത്മാവിൽ എന്നും പാടി സ്തുതിച്ചീടുക
തന്റെ ക്യപയല്ലോ തൻ ദിവ്യക്യപയല്ലോ(2)
കൺമണി പോലെന്നെ സൂക്ഷിച്ചത്..
തൻ മാറാത്ത ക്യപയല്ലോ(2)
2 രാവിലെ തോറും എന്നെ ക്യപയാൽ സന്ദർശിച്ചു;
എൻ ഭാരങ്ങൾ നീക്കി നവ്യമാം..
നീതി പാതയിൽ കാത്തതിനാൽ (2)
3 പീഡിതർക്കാലംബവും ക്ഷീണിതർക്കാശ്വാസവും
ഏകും നൽ വചനം നാവിൽ
നാൾ തോറും നാഥൻ നൽകിയതാൽ(2)
4 ജീവനാൽ ഞാൻ നിറഞ്ഞു ജീവന്റെ പുതുക്കത്തിൽ
എന്നും ജീവനിൻ വാണു ശോഭിക്കുവാനയ്
ജീവജലം നൽകുന്നു(2)