യേശു നല്ലവൻ അവൻ വല്ലഭൻ
അവൻ ദയയോ എന്നുമുള്ളത്
പെരുവെള്ളതിൻ ഇരചിൽപോലെ
സ്തുതിചിടുകാ അവന്റെ നാമം
ഹാല്ലെലൂയ - ഹാല്ലെലൂയ (2)
മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം
ശക്തിയും ബലവും എന്നെശുവിനെ
ഞാൻ യെഹോവക്കായി കാത്തു -കാത്തല്ലോ
അവൻ എങ്കലേക്കു ചാഞ്ഞു വന്നല്ലോ
നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ -നിന്നും കയറ്റി
എന്റെ കർത്താവേ എന്റെ യഹോവേ
നീയോഴികെ എനിക്കൊരു നമ്മയുമില്ല
ഭൂമിയിലുള്ള വിശുധന്മാരോ
അവർ എനിക്ക് ശ്രേഷ്ടന്മാർ തനെ
എന്റെ കാല്കളെ പാറമേൽ നിർത്തി
എൻ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരു പാട്ടെനിക്ക് തന്നു
എൻ ദൈവത്തിന് സ്തുതി തനെ