1 എല്ലാറ്റിനും പരിഹാരമെന്റെ
വല്ലഭനിൽ കണ്ടു ഞാൻ
തന്നാലസാദ്ധ്യമായൊന്നുമില്ല
നന്നായ് ഞാൻ അറിഞ്ഞിടുന്നു
ഹാല്ലേലൂയ്യാ (3) പാടും ഞാൻ...(2)
2 വൈരിയെന്നെ തകർപ്പാൻ ശ്രമിച്ചു
അരിഗണം അണഞ്ഞു ചുറ്റും
എൻ ദൈവം എനിക്കായ് പോർപൊരുതി
തൻ വിടുതൽ അയച്ചു;- ഹാല്ലേ...
3 വീട്ടുകാർ പലരും പിരിഞ്ഞുപോയി
കൂട്ടുകാർ പരിഹസിച്ചു
പരിചിതരും വഴിമാറിപ്പോയി
പരനെന്നെ കൈവിട്ടില്ല;- ഹാല്ലേ...
4 ഈ ലോകത്താങ്ങുകൾ നീങ്ങിപ്പോകുമ്പോൾ
ഈശനെൻ അത്താണിയാം
തള്ളുകില്ലവനെന്നെ ഒരുനാളുമെ
താതനെപോൽ കരുതും;- ഹാല്ലേ...