മനമേ മനമേ മനമേ
മറന്നിടല്ലേ ദൈവ സ്നേഹത്തെ നീ
മറക്കല്ലേ ഒരുനാളും നീ
1 മറന്നീടിൽ മനമേ പാപമല്ലേ
ഉണർന്നീടിൽ മനമേ ആനന്ദവും
നടന്നീടിൽ മനമേ ശാന്തിയുണ്ട്
നിലനിൽക്കിൽ മനമേ നിത്യതയും
2 യെരിഹോവിൻ വഴിയിൽ കിടന്നവനെ
മുറിവുകളേറ്റു വലഞ്ഞവനെ
നല്ല ശമര്യൻ വിടുവിച്ചില്ലേ
അവനിൽ ക്രിസ്തുവേ കാണുന്നില്ലേ
3 ദൈവത്തിൻ തോട്ടത്തിൽ മരമല്ലേ നീ
ഫലം കൊടുപ്പാനുള്ള കാലമല്ലേ
ഇലകൾ തൂർന്നു തഴച്ചാലും
ഫലമില്ലെങ്കിൽ അതു നഷ്ടമല്ലേ