നിർവ്യാജമാം സ്നേഹത്താൽ നിറയ്ക്ക
ക്രിസ്തേശുവേ അങ്ങേ സ്തുതിപ്പാൻ
അങ്ങേ വണങ്ങാൻ കൃപയേകണേ
എൻ ജീവകാലം ഈ ക്ഷോണിതലേ
അനുദിനവും എൻ ജീവിതത്തിൽ
നീ ചെയ്യും ക്രിയകൾ ഓർത്തിടുകിൽ
നീ ഏകും നന്മകൾ നിനക്കുകിൽ എന്മനം
സ്തുതിയാൽ നിറഞ്ഞങ്ങു കവിഞ്ഞിടുമേ
ശുഭതയിലും എൻ ദുഃഖത്തിലും
സമ്പത്തിലും വൻ വറുതിയിലും
അങ്ങേ എന്നും സ്നേഹിച്ചിടാനായ്
കൃപയേകണേ ഈ ഏഴയെന്നിൽ