1 സ്വർഗ്ഗത്തിൽ നിക്ഷേപം ശേഖരിക്കും
സാധുവോടീവിധമായിരിക്കും
സർവ്വേശൻ ചൊല്ലുവതെല്ലായ്പോഴും
എൻകണ്ണിനാൽ നിന്നെ ഞാൻ നടത്തും
2 നാനാ പരീക്ഷകൾ വന്നിടുമ്പോൾ
പാലകന്മാർ പറന്നോടിടുമ്പോൾ
നാദമിതു ചെവി പൂകിടട്ടെ
എൻകണ്ണിനാൽ നിന്നെ ഞാൻ നടത്തും
3 ഭൗമികമായ നിന്നാശയെല്ലാം
കാലമാം കല്ലറ പൂകിടുമ്പോൾ
പിന്നെയുമീ വാക്കു ധൈര്യമേകും
എൻ കണ്ണിനാൽ നിന്നെ ഞാൻ നടത്തും
4 കള്ളൻ തുരുമ്പും പുഴുവിവയാൽ
കൊള്ളയാകാതുള്ള നിൻമുതൽ നീ
സ്വർഗ്ഗമഹത്ത്വത്തിൽ കണ്ടിടുമ്പോ
ളെൻ നടത്തിപ്പുകൾ ബോദ്ധ്യമാകും